
ജോയ് തുമ്പമൺ
ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച വ്യക്തിയുമായ ജോൺ കെ. അലക്സാണ്ടർ ഹൂസ്റ്റണിൽ നിര്യാതനായി. 80 വയസ്സായിരുന്നു. ഹൂസ്റ്റണിലെ എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായിരുന്ന അദ്ദേഹം നിരവധി ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: Aleyamma John. മക്കൾ: ഷെറി അലക്സ്, ബൻജി അലക്സാണ്ടർ. മരുമകൻ: ജസ്റ്റിൻ ജോൺ. കൊച്ചുമക്കൾ: നോവ, മൈക്ക, ഒലിവിയ. സഹോദരൻ: പാസ്റ്റർ കെ. ജെ. ജോൺ. ഫ്യൂണറൽ സർവീസ് വെള്ളിയാഴ്ച, ജൂൺ 26-ന് വൈകുന്നേരം 6:30-നും ശവസംസ്കാര ശുശ്രൂഷ ശനിയാഴ്ച, ജൂൺ 27-ന് രാവിലെ 9:00-നും എബനേസർ എ.ജി. ചർച്ചിൽ നടക്കും.
വിലാസം: എബനേസർ എ.ജി. ചർച്ച് 3350 Fuqua Street, Houston, Texas 77047.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബെഥേൽ സാമുവേൽ – (847) 281-6890.
John K. Alexander passed away in Houston.















