അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും അവസാനവട്ട പ്രചാരണം പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് സജ്ജമായി. ഇത്തവണ കോൺഗ്രസിന്റെ ഇരുസഭകളിലും നിലവിലുള്ള റിപ്പബ്ലിക്കൻ ആധിപത്യം തകർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.
അതേസമയം, ഇതിനകം 5.4 കോടിയിലേറെ പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തി. ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റുകളിലേക്കും (435) സെനറ്റിലെ 100-ൽ 37 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 36 സംസ്ഥാനങ്ങളിൽ ഗവർണർമാരെയും പ്രാദേശിക ഭരണസമിതി പ്രതിനിധികളെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും നടക്കും.
US Midterm Elections: Only Hours to Go













