തിരുവനന്തപുരം മേയർ വി വി രാജേഷിനും ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം നൽകുന്നു

അനശ്വരം മാമ്പിള്ളി

ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി. വി രാജേഷിനും കേരള ഗവർണറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫീസിൽ സ്വീകരണം നൽകുന്നു. ആഗസ്റ്റ് 5 ബുധൻ വൈകുന്നേരം 5:30 മണിക്കായിരിക്കും സ്വീകരണം.

തിരുവനന്തപുരം മേയർ പദവി ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് വി. വി രാജേഷ് അമേരിക്കയിലെത്തുന്നത്. ഈ സ്വീകരണ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ഷിജു എബ്രഹാം അറിയിച്ചു.

Also Read

More Stories from this section

family-dental
witywide