തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ക്രിഞ്ച് കോമഡി തികച്ചും ബോറായിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ച ശബരീനാഥൻ, നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പറഞ്ഞ വാഗ്ദാനം എന്തായെന്നും ചോദിച്ചു. ഇതിന് പുറമെ കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വമ്പിച്ച വികസനപദ്ധതികളും, ഫുട്ബോൾ വേൾഡ് കപ്പ് സമയത്ത് ഓർമ്മിപ്പിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് നഗരസഭ ഉറപ്പുനൽകിയ ഒളിമ്പിക്സ് വേദിയും എവിടെയെത്തിയെന്നും ശബരീനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മേയറെ പരിഹസിച്ചുകൊണ്ട് ചോദിച്ചു.
ശബരിയുടെ കുറിപ്പ്
ബഹു: മേയർ, ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവെക്കുന്നത് കേട്ടു. പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ട്… അതിനിടയിൽ ഒന്നു ചോദിച്ചോട്ടെ, – നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തായി? – കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി? ഫുട്ബോൾ വേൾഡ് കപ്പ് സമയമല്ലേ, അതുകൊണ്ട് ഓർത്തെടുത്തതാണ്, നിങ്ങൾ ഉറപ്പുനൽകിയ “ഒളിമ്പിക്സ് വേദി” എന്തായി? Just asking
KS Sabarinadhan Hits Back at Mayor VV Rajesh Over ‘Cringe Comedy’ and Unfulfilled Promises















