ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണവുമായി കേരള സർക്കാർ; സംസ്ഥാനത്ത് പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന് പരാതി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണവുമായി സംസ്ഥാന സർക്കാർ. കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് രമേശ്‌ ചെന്നിത്തല ഉത്തരവിട്ടത്. ഗ്യാനേഷിനെതിരായ എല്ലാ വിജിലൻസ് കേസുകളും തുടരന്വേഷിക്കണമെന്നാണ് പരാതിയിലാണ് തുടർ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.

​മലയൻകീഴ് വേണുഗോപാലാണ് ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകിയത്. മുൻകാല അന്വേഷണങ്ങൾ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് പരാതിക്കാരൻ ആരോപിച്ചിരിക്കുന്നത്. മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യയും അന്വേഷിക്കും. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. കെഎസ്ടിപി പ്രൊജക്റ്റ്‌ അഴിമതിയിൽ തുടരന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ദേശീയ തലത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭ പരമ്പര അരങ്ങേറുന്നതിനെടയാണ് സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് സംസ്ഥാനത്ത് നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഫയലാണ് ആഭ്യന്തര വകുപ്പ് വീണ്ടും അന്വേഷിക്കുന്നത്.

Kerala government orders Vigilance probe against Gyanesh Kumar; complaint alleges corruption during his tenure in the state.

More Stories from this section

family-dental
witywide