ലാനയുടെ സാഹിത്യ സംവാദം ജൂൺ 19 ന്

അനശ്വരം മാമ്പിള്ളി

ഡാളസ് : ലാന( ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക)യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ജൂൺ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST )zoom വഴി ഒരുക്കുന്ന സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു. ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് വലിയ തോതിൽ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.

മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമർഷത്തിനും കാരണമാണ്. മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്. എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹ മായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയിൽ എത്തിക്കാൻ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയും? ഈ ആലോചനകളാണ് സംവാദത്തിൻ്റെ ഉള്ളടക്കം.

ഈ സംവാദത്തിൽ പ്രശസ്ത എഴുത്തുകാരൻ, ആകാശവാണി മുൻ ഡയറക്ടർ ശ്രീ കെ എം നരേന്ദ്രൻ, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. എല്ലാ സാഹിത്യ പ്രേമികളെയും ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഒരുക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

ജൂൺ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST )zoom via Zoom link : 812 8142 4696.ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ : ഷാജു ജോൺ. (469 274 6501)കൂടുതൽ വിവരങ്ങൾക്ക് : സെക്രട്ടറി : നിർമല ജോസഫ് : 347 204 0062.സാമൂവൽ യോഹന്നാൻ : 214 435 0124.

Lana’s literary discussion on June 19th

More Stories from this section

family-dental
witywide