ക്രിസ്റ്റ പൈക്കിൻ്റെ വധശിക്ഷാ വിവാദങ്ങൾക്കിടയിൽ ടെക്സസിലും വധശിക്ഷ; ടെക്സസ് സ്വദേശിയുടെ അപ്പീൽ സുപ്രീം കോടതിയിൽ

ഹൂസ്റ്റൺ: രണ്ട് പതിറ്റാണ്ട് മുൻപ് സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ വെടിവച്ചുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ടെക്സസ് സ്വദേശി ജമാൽ ഹൊവാർഡിന്റെ (46) വധശിക്ഷ ബുധനാഴ്ച നടപ്പാക്കും. മാരകമായ പെന്റോബാർബിറ്റൽ കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കുക. 2000-ൽ സിൽസ്ബിയിലെ ഒരു കടയിൽ നടന്ന കവർച്ചയ്ക്കിടെ 42-കാരിയായ വിക്കി സ്വാർട്ടൗട്ടിനെ വെടിവച്ചുകൊന്ന കേസിലാണ് ജമാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇത് നടപ്പിലായാൽ ഈ വർഷം അമേരിക്കയിൽ നടക്കുന്ന 30-ാമത്തെ വധശിക്ഷയായിരിക്കും ഇത്.

കഴിഞ്ഞ ആഴ്ച ടെന്നസിയിൽ ക്രിസ്റ്റ പൈക്ക് എന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതിനുശേഷം രാജ്യത്ത് നിശ്ചയിച്ചിട്ടുള്ള ആദ്യ വധശിക്ഷയാണിത്. സംഭവസമയത്ത് 20 വയസ്സായിരുന്ന ജമാൽ, കടയിൽ നിന്ന് 114 യുഎസ് ഡോളറും സിഗരറ്റും കവർന്നതായും സ്വാർട്ടൗട്ടിന് നേരെ വെടിയുതിർത്തതായും പ്രോസിക്യൂട്ടർമാർ കോടതിയിൽ തെളിയിച്ചിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പ്രധാന തെളിവുകളായത്.

അതേസമയം, തനിക്ക് മാനസിക വൈകല്യമുണ്ടെന്നും അതിനാൽ വധശിക്ഷ ഒഴിവാക്കണമെന്നും കാണിച്ച് ജമാൽ ഹൊവാർഡ് യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. മാനസിക വൈകല്യമുള്ളവർക്ക് വധശിക്ഷ നൽകരുതെന്ന് 2002-ൽ സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും, വൈകല്യം നിർണ്ണയിക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ജമാൽ തന്റെ വാദങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്നാണ് സംസ്ഥാന അധികാരികളുടെ നിലപാട്. ഈ വർഷം ഇതുവരെ ആറ് വധശിക്ഷകൾ നടപ്പാക്കിയ ടെക്സസിൽ രണ്ട് ശിക്ഷകൾ കൂടി വരും ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ 16 വധശിക്ഷകൾ നടപ്പാക്കിയ ഫ്ലോറിഡയാണ് രാജ്യത്ത് ഏറ്റവും മുന്നിൽ.

30th execution in the US to take place in Texas on Wednesday; convict’s final appeal before the Supreme Court.

More Stories from this section

family-dental
witywide