ഇസ്‌ലാമാബാദ് ആശുപത്രിയിൽ വൻ തീപിടുത്തം: 14 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രമുഖ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ 14 നവജാത ശിശുക്കൾ ദാരുണമായി മരിച്ചു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് വാർഡിലാണ് ബുധനാഴ്ച പുലർച്ചെ ദുരന്തമുണ്ടായത്.

ആശുപത്രിയുടെ മൂന്നാം നിലയിലുള്ള നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (NICU) ആദ്യം തീപിടുത്തമുണ്ടായത്. വാർഡിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ തകരാറോ എസി കംപ്രസർ പൊട്ടിത്തെറിച്ചതോ ആണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചുരുങ്ങിയ സമയത്തിനുള്ളിൽ വാർഡാകെ പുകപടലങ്ങൾ നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. അപകടസമയത്ത് വാർഡിലുണ്ടായിരുന്ന കുട്ടികളിൽ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താനായത്.

സംഭവത്തിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കടുത്ത ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തെക്കുറിച്ച് ഉടനടി സമഗ്രമായ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം പ്രത്യേക സമിതിയോട് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിൽ വരും.

Major fire breaks out at Islamabad hospital: 14 newborns burnt to death

More Stories from this section

family-dental
witywide