പാകിസ്ഥാനിലേക്ക് തുർക്കി സൈനിക വിമാനങ്ങളുടെ തുടർച്ചയായ വരവ്; ആശങ്കയിൽ ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് തുർക്കിയുടെ സൈനിക ഗതാഗത വിമാനങ്ങൾ തുടർച്ചയായി എത്തിയതിൽ ഇന്ത്യൻ പ്രതിരോധ മേഖലയിൽ ആശങ്ക. ഓഗസ്റ്റ് 19നും 21നും ഇടയിൽ തുർക്കിയുടെ C-130 ഹെർക്കുലീസ്, A400M സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ വിവിധ വ്യോമതാവളങ്ങളിൽ എത്തിയതായി ഓപ്പൺ സോഴ്‌സ് ഫ്ലൈറ്റ് ട്രാക്കർമാരുടെ വിവരങ്ങൾ വ്യക്തമാക്കുന്നു.

ഏകദേശം 60 മണിക്കൂറിനിടെ നിരവധി തുർക്കി സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ, മസൂർ, മുരീദ് വ്യോമതാവളങ്ങളിൽ എത്തിയതായാണ് റിപ്പോർട്ട്. TUAF526 എന്ന കോൾസൈൻ ഉള്ള വിമാനവും ഇതിൽ ഉൾപ്പെടുന്നു. ഈ വിമാനങ്ങൾ വഴി പാകിസ്ഥാനിലേക്ക് സൈനിക ഉപകരണങ്ങൾ എത്തിച്ചിരിക്കാമെന്നാണ് പ്രതിരോധ മേഖലയിൽ ഉയരുന്ന സംശയം. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ വ്യോമ സംവിധാനങ്ങളും വ്യോമപ്രതിരോധ ഉപകരണങ്ങളും വിമാനങ്ങളിൽ ഉണ്ടായിരിക്കാമെന്നാണ് സൂചന.

തുർക്കി കമ്പനിയായ Baykar വികസിപ്പിച്ച അടുത്ത തലമുറ കാമികാസി UAV K2, Asisguard ഡ്രോൺ സംവിധാനങ്ങൾ എന്നിവ പാകിസ്ഥാനിലേക്ക് എത്തിച്ചിരിക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ വിമാനങ്ങളിൽ എന്താണ് കൊണ്ടുപോയതെന്ന് തുർക്കിയോ പാകിസ്ഥാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 7ന് പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് തുർക്കി സൈനിക വിമാനങ്ങളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.

ഇന്ത്യക്കെതിരെ പുതിയ സംഘർഷത്തിന് പാകിസ്ഥാൻ ഒരുങ്ങുന്നുവോ?

തുർക്കി സൈനിക വിമാനങ്ങൾ തുടർച്ചയായി പാകിസ്ഥാനിലെത്തുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി മറ്റൊരു സംഘർഷത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുകയാണോ എന്ന ചോദ്യമാണ് ഇന്ത്യൻ പ്രതിരോധ മേഖലയിൽ ഉയരുന്നത്.കഴിഞ്ഞ വർഷം മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന് മുമ്പും ചൈനയും തുർക്കിയും പാകിസ്ഥാന് ആധുനിക സൈനിക ഉപകരണങ്ങൾ നൽകിയതായി ആരോപണമുണ്ടായിരുന്നു.

ചൈനയുടെ PL-15 വ്യോമ-വ്യോമ മിസൈലുകൾ, HQ-9 വ്യോമപ്രതിരോധ സംവിധാനങ്ങൾ, തുർക്കി നിർമിത Bayraktar (Yiha), Asisguard Songar കാമികാസി ഡ്രോണുകൾ എന്നിവ പാകിസ്ഥാന് നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പുറമെ യുദ്ധമേഖലയിലെ തത്സമയ വിവരങ്ങളും തന്ത്രപരമായ പിന്തുണയും പാകിസ്ഥാന് ലഭിച്ചതായും ആരോപണമുണ്ട്.അതേസമയം, ഇപ്പോഴത്തെ തുർക്കി സൈനിക വിമാനങ്ങളുടെ യാത്രയ്ക്ക് പിന്നിലെ യഥാർഥ ഉദ്ദേശ്യമോ വിമാനങ്ങളിൽ കൊണ്ടുപോയ ചരക്കുകളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Repeated trips of Turkish military transport planes to Pak between Aug 19 & 21 raise eyebrows in India

More Stories from this section

family-dental
witywide