ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് വൻ ദുരന്തം: 20 മരണം, 11 പേർക്ക് പരുക്ക്

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടൽ സമുച്ചയത്തിലുണ്ടായ മാരകമായ തീപിടിത്തത്തിൽ 20 പേർ മരിച്ചതായും 11 പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ട്. മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്ത് പ്രവർത്തിക്കുന്ന ‘മികാസ ഇൻ’ ഹോട്ടലിലാണ് ബുധനാഴ്ച രാവിലെ 8:50 ഓടെ അപകടമുണ്ടായത്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അഞ്ച് നിലകളുള്ള ‘മികാസ ഇൻ’ ഹോട്ടലിൻ്റെ ബേസ്‌മെൻ്റിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററൻ്റിൽ രാവിലെ 8:50 ഓടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിൻ്റെ താഴത്തെ നിലയിലുള്ള ‘ലെമൺ ഗ്രീൻ’ റസ്റ്ററൻ്റിൻ്റെ ബേസ്‌മെൻ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. തീയും കനത്ത പുകയും അതിവേഗം പടരുകയായിരുന്നു. ശ്വാസം മുട്ടിയാണ് പലരും മരണപ്പെട്ടത്. പുക നിറഞ്ഞതോടെ രക്ഷപ്പെടാനായി ചിലർ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

ഡൽഹി ഫയർ സർവീസിൻ്റെ പത്തോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന മുപ്പത്തിയേഴോളം പേരെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപെടുത്തി. പൊള്ളലേറ്റവരെയും ശ്വാസതടസ്സം നേരിട്ടവരെയും സാകേതിലെ മാക്സ് ആശുപത്രി ഉൾപ്പെടെയുള്ള സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Major tragedy as hotel fire breaks out in Delhi: 20 dead, 11 injured

More Stories from this section

family-dental
witywide