ഡൽഹി വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണിക്ക് ശേഷം സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. ടേക്ക് ഓഫ് നിർത്തിച്ചു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ടേക്ക് ഓഫ് ഉടൻ തന്നെ നിർത്തിവെക്കുകയും റൺവേയിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.
അതേസമയം, LX147 എന്ന വിമാനത്തിൽ 228 യാത്രക്കാരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
Swiss Air flight engine catches fire during takeoff in Delhi; six injured









