
ജീമോൻ റാന്നി
ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ് റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബർ 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. കുടുംബത്തിലെ മുതിർന്ന സഹോദരന്മാരായ ജോൺ തോമസ്, ജോൺ എബ്രഹാം , ജോൺ ജോസഫ് എന്നിവരോടൊപ്പം ആലിസ് ജേക്കബ്, ആനി ജോൺ, അമ്മുക്കുട്ടി, മിന്നി എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു സംഗമം ഉദ്ഘാടനം ചെയ്തു.
ജോൺ തോമസിന്റെ പ്രാർത്ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. ഈ കൂടിവരവിന്റെ ഉദ്ദേശം, ലക്ഷ്യം, ആവശ്യകത എന്നിവയെപ്പറ്റി നിരവധി അംഗമാണ് ആശംസിച്ചു.രണ്ടാം ദിവസം 10 മണിമുതൽ കല കായിക പരിപാടികൾക്കു തുടക്കം കുറിച്ചു. ബോൾ പിടിത്തം, കസേര കളി,കപ്പു കളി, വടം വലി തുടങ്ങി പ്രായ ഭേദമെന്യേ ഏവർക്കും ആസ്വദിക്കത്തക്ക വിധത്തിൽ നിരവധി കായിക മത്സരങ്ങൾ അരങ്ങേറി. രാത്രിയിൽ നടത്തപ്പെട്ട ടാലെന്റ്റ് ഷോയോടൊപ്പം കുടുംബ ചരിത്ര ഡോക്യുമെന്ററി ശ്രദ്ധേയമായി മാറി.
ഡാളസിലെ ചുണകുട്ടന്മാരുടെയും അവരുടെ അമ്മമാരുടെയും ഡാൻസ് ഗംഭീരമായിരുന്നു. “ഹൂസ്ടൻകാരുടെ കുര്യാക്കോസ് ” എന്ന സ്കിറ്റും കുടുംബസംഗമത്തെ പറ്റി തയ്യാറാക്കിയ സ്കിറ്റും കുട്ടികളെ ഡാൻസും വേറിട്ട് നിന്നു. അന്നേ ദിവസം തന്നെ ഒരുക്കിയ ക്യാമ്പ് ഫയറിൽ എല്ലാവരും പങ്കെടുത്തത് മറ്റൊരു വിസ്മയമായിരുന്നു. ഞായറാഴ്ച രാവിലെ 9 നടത്തിയ ആരാധനയിൽ പാസ്റ്റർ ജോനാഥൻ വചന ശുശ്രൂഷ നടത്തി. 11 മണിക്ക്, 2028 ൽ ഹൂസ്റ്റണിൽ നടത്താനിരിക്കുന്ന കോൺഫറൻസിന്റെ ബാറ്റൺ കൈ മാറി. ഷെബി, ബാബു കൂടത്തിനാലിൽ എന്നിവർ നന്ദി പറഞ്ഞു.
ഡാളസിൽ നിന്നുള്ള മനോജ്, രാജി, കൊച്ചുമോൻ, എഡിസൺ, രജു (ടൈറ്റസ്) , പ്രതീഷ്, റോബിൻ, സാബു, ബീന ,ബിന്ദു, ആശാ, സൂസൻ, ലിജാ, അനീഷ, പ്രതിഭ , ആനി എന്നിവരും ഹൂസ്റ്റണിൽ നിന്നുള്ള ജോൺ എബ്രഹാം, മോനു, ഷിബു, ജോൺസൻ, ജോജി,കൊച്ചുമോൻ കിരൺ, ടോണി ആലിസ്, ഷൈനി, ഡയാന, മിന്നി , ഷീബ, അമ്മുക്കുട്ടി എന്നിവറം കുടുംബ സംഗമത്തിന്റെ വിജയത്തിനായി നേതൃത്വം നൽകി. ഡൽഹിയിൽ നിന്ന് വന്ന ആനിയും കാൽഗരിയിൽ നിന്നും വന്ന ജോഷ്വയും സുമയും കോൺഫറൻസിനു മാറ്റു കൂട്ടി. 90 പേർ പങ്കെടുത്ത കോൺഫറൻസ് ഞായറാഴ്ച ഉച്ചയോടു കൂടി അനുഗ്രഹകരമായി സമാപിച്ചു.
10th Koodathinal Family Gathering Was Unforgettable












