‘ഹലാൽഫ്ലേഷൻ അപ്‌ഡേറ്റ്’ പോസ്റ്റ് വിവാദത്തിൽ, പോസ്റ്റ് നീക്കി സൊഹ്റാൻ മാംദാനി; ന്യൂയോർക്ക് നഗരത്തിൽ പുതിയ തെരുവ് കച്ചവട ലൈസൻസുകൾ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: പുതിയ തെരുവ് കച്ചവട ലൈസൻസുകൾ പ്രഖ്യാപിച്ചുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി ഡിലീറ്റ് ചെയ്തു. നഗരത്തിൽ 10,500 പുതിയ തെരുവ് കച്ചവട ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കവെ ‘ഹലാൽഫ്ലേഷൻ അപ്‌ഡേറ്റ്’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവർത്തക ലൗറ ലൂമറുടെ രൂക്ഷമായ വിമർശനത്തിന് പിന്നാലെയാണ് മേയർ പോസ്റ്റ് പിൻവലിച്ചത്.

മുസ്‌ലിം വിഭാഗത്തിൽപ്പെട്ട മേയർ ഹലാൽ ഫുഡ് ട്രക്കുകൾക്ക് മാത്രം മുൻഗണന നൽകി വിവേചനം കാണിക്കുകയാണെന്നാരോപിച്ച് ലൗറ ലൂമർ രംഗത്തെത്തിയിരുന്നു. “ലൈസൻസ് അപ്‌ഡേറ്റ്: ഈ ആഴ്ച 1,800 മൊബൈൽ ഫുഡ് വെൻഡിങ് ലൈസൻസ് അപേക്ഷകൾ അയക്കുന്നു, നമ്മുടെ എക്കാലത്തെയും വലിയ ബാച്ചാണിത്. ചുവപ്പുനാടകളുടെ കുരുക്കുകൾ കുറയുന്നു, വൈറ്റ് സോസ് കൂടുന്നു” എന്നായിരുന്നു മാംദാനി തന്റെ പോസ്റ്റിൽ എഴുതിയിരുന്നത്.

എന്നാൽ ഈ ലൈസൻസുകൾ ഹലാൽ ഫുഡ് ട്രക്കുകൾക്ക് മാത്രമുള്ളതല്ലെന്നും, എല്ലാ ജനറൽ വെൻഡിങ് ലൈസൻസുകൾക്കും ബാധകമാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം മുതൽ പുതിയ നിയമപ്രകാരം 10,500 ലൈസൻസുകളാണ് നഗരത്തിൽ അധികമായി ഉൾപ്പെടുത്തുന്നത്. മാംദാനിയുടെ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വിമർശനങ്ങൾ ശക്തമായെങ്കിലും, പെർമിറ്റുകൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നൽകുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ മേയർക്കെതിരെയുള്ള വിമർശനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide