
ഷാജി രാമപുരംഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ (MTVEA) പതിനെട്ടാമത് നാഷണൽ കോൺഫറൻസിന് ഇന്ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ (11550 Luna Road, Farmers Branch TX 75234) ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് ഉത്ഘാടനം നിർവഹിക്കും.
പ്രശസ്ത വേദപണ്ഡിതൻ റവ.ഡോ.മോത്തി വർക്കി, കൺവെൻഷൻ പ്രഭാഷകൻ ഡോ.വിനോ ജോൺ ഡാനിയേൽ, റവ.ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. ഇന്ന് വൈകിട്ട് 5 മണിക്ക് തുടക്കം കുറിക്കുന്ന നാഷണൽ സമ്മേളനത്തിൽ ഭദ്രാസനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി 700-ൽ പരം അംഗങ്ങൾ സംബന്ധിക്കും എന്ന് ചുമതലക്കാർ അറിയിച്ചു.
റവ. റോബിൻ വർഗീസ് (ചെയർമാൻ),ഭദ്രാസന ഇടവക മിഷൻ സെക്രട്ടറി ജോർജ് വർഗീസ് (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഗായക സംഘം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ട്രാൻസ്പോർട്ടേഷൻ: റവ.കെ.എം മാത്യു (ചെയർമാൻ), സജി ജോർജ്, ഗീവർഗീസ് ജോസഫ്, ജോർജ് മാത്യു, ടോം ഫിലിപ്പ്, എബ്രഹാം മാത്യു. അക്കോമോഡേഷൻ റവ.റോബിൻ വർഗീസ് (ചെയർമാൻ), ഈശോ മാളിയേക്കൽ (കൺവീനർ), അലക്സ് ഈശോ,ജോജി ജോർജ്,റെയ്ച്ചൽ ഡാനിയേൽ എന്നിവർ വിവിധ കമ്മറ്റിയുടെ ഭാഗമായി കോൺഫറൻസിന് വേണ്ട നേതൃത്വം നൽകുന്നു.
റവ.എബ്രഹാം വി. സാംസൺ (പ്രസിഡൻ്റ്), ഷാജി എസ്.രാമപുരം (ജനറൽ കൺവീനർ), ഫിലിപ്പ് മാത്യു (കോ.കൺവീനർ), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറാർ), സുമ എബ്രഹാം (അക്കൗണ്ടൻ്റ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ വിവിധ കമ്മറ്റികൾ കോൺഫറൻസിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
Marthoma Volunteer Evangelistic Association Diocesan Conference begins today















