ഹോർമൂസിൽ മറ്റൊരു അവകാശിയുമില്ലെന്ന് ഇറാൻ, അമേരിക്കൻ വ്യോമാക്രമണത്തിന് യുഎസ് താവളങ്ങളിൽ ഡ്രോൺ വർഷം, ഒറ്റ ദിവസത്തിൽ ഇറാനെ തീർക്കാൻ അറിയാമെന്ന് ട്രംപ്

ഹോർമൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്ക് മാത്രമാണെന്നും ഇതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. തന്ത്രപ്രധാനമായ ഹോർമൂസ് മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്നാലെ, തുടർച്ചയായ രണ്ടാം ദിവസവും അമേരിക്ക ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി. പാനമ പതാക വഹിച്ച എം.ടി. കികു എന്ന കൂറ്റൻ ഇന്ധന ടാങ്കർ കപ്പൽ ഇറാൻ ആക്രമിച്ചതിന് തിരിച്ചടിയായാണ് ഇറാന്റെ സിരിക്, ഖഷം ദ്വീപുകളിലെ പത്തോളം സൈനിക കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമസേന മിസൈൽ വർഷിച്ചത്.

അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെ കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി ഇറാനും ശക്തമായി തിരിച്ചടിച്ചു. ബഹ്റൈനിലെ അഞ്ചാം കപ്പൽപ്പട താവളത്തിലും കുവൈത്തിലെ അലി അൽ സലിം വ്യോമതാവളത്തിലുമാണ് ഇറാന്റെ ഡ്രോണുകൾ പതിച്ചത്. നിലവിലെ സാഹചര്യത്തിൽ പ്രകോപനം തുടർന്നാൽ സമാധാന ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയപ്പോൾ, ഒറ്റ ദിവസം കൊണ്ട് ഇറാനെ തീർത്തുകളയുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഇറാന്റെ തുടർച്ചയായ അതിക്രമങ്ങൾ തടയാൻ അടിയന്തരമായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നിലവിൽ സംഘർഷം ബാധിക്കാത്ത മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവ്വീസുകളും ചരക്കുനീക്കവും അടുത്ത ആഴ്ചയോടെ പുനരാരംഭിക്കാൻ ഇറാൻ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഹോർമൂസിലെ പ്രശ്നങ്ങൾക്ക് താല്കാലിക പരിഹാരമായാലും ലെബനനിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ ലെബനനിൽ വീണ്ടും കനത്ത ആക്രമണം നടത്തി. ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലെബനൻ പട്ടാളവും സർക്കാരും നേരിട്ടിറങ്ങുന്നത് രാജ്യത്തെ മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന കടുത്ത മുന്നറിയിപ്പുകളും നയതന്ത്ര വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

Middle East Tensions Escalate: US Air Strikes in Iran Met with Retaliatory Drone Attacks on American Bases

More Stories from this section

family-dental
witywide