മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21ന്, വിശിഷ്ടാതിഥിയായി സിനിമാ താരം ശിവദ

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026-ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) ൽ നടത്തപ്പെടും. ഈ മാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രസിഡൻ്റ് ബിനു കൈതക്കത്തോട്ടിയിലിൻ്റെ അധ്യക്ഷതയിൽ നടത്തുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളൻസിൻ്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡൻ്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിൻ്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡൻ്റുമാരായ റോയി നെടുംചിറ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീഷ് നായർ, ഹറാൾഡ് ഫിഗ്ഗെഡോ, വർഗ്ഗീസ് പാലമലയിൽ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കും. മിഡ്‌വെസ്റ്റ് മലയാളീ അസോസിയേഷത്തിൻ്റെ ഓണാഘോഷങ്ങളിലേക്ക്
എല്ലാവരെയും ക്ഷണിക്കുന്നതായി ജോയിൻ്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.

Midwest Malayali Association of America’s Onam celebrations on August 21st

More Stories from this section

family-dental
witywide