പിണറായിയുമായുള്ള അടുപ്പത്തിൻ്റെ പേരിലാണ് വീണയുടെ കമ്പനിക്ക് പണം നൽകിയത്- കുരുക്ക് മുറുക്കി കർത്തയുടെ മൊഴി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിർണായക വിവരം പുറത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ ടിയെയും കുരുക്കിലാക്കുന്ന സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ മൊഴിയാണ് പുറത്ത് വന്നിട്ടുള്ളത്.

പിണറായിയുമായുള്ള അടുപ്പത്തിൻ്റെ പേരിലാണ് വീണയുടെ കമ്പനിക്ക് പണം നൽകിയതെന്നാണ് ശശിധരൻ കർത്ത മൊഴി നൽകിയിട്ടുള്ളത്. അല്ലാതെ, വീണയുടെ കമ്പനി തങ്ങളുടെ കമ്പനിക്ക് സേവനമൊന്നും ചെയ്ത് തന്നിട്ടില്ലെന്നാണ് സിഎംആര്‍എല്‍ എംഡിയായ ശശിധരൻ കർത്ത തന്നെ മൊഴി നൽകിയിരിക്കുന്നത്.

2024 ഏപ്രിലിൽ 17 ന് ആലുവയിലെ കർത്തയുടെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ നൽകിയ മൊഴിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശശിധരൻ കർത്ത ഇഡിയ്ക്ക് നൽകിയ മൊഴിയുടെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

കേസിലെ പ്രതികളുടെ സ്വത്ത് മരവിപ്പിക്കാൻ നടപടികളുടെ ഭാഗമായി, സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾക്കായി ഒരു നോട്ടീസിന് നൽകിയിരുന്നു, ഈ നോട്ടീസിൽ പ്രതികളുടെ മൊഴികൾ ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുകളിൽ തനിക്കു മനസ്സറിവില്ലെന്നാണ് പിണറായി വിജയന്റെ മകൾ വീണ കഴിഞ്ഞ മാസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴി. രണ്ടു കമ്പനികളും തമ്മിൽ 2017–21 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാൻ വീണയ്ക്കു കഴിഞ്ഞില്ല. സിഎംആർഎൽ കമ്പനി എന്തിനുവേണ്ടിയാണു തന്റെ കമ്പനിയായ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന ചോദ്യത്തിനും വീണയ്ക്ക് മറുപടി ഉണ്ടായില്ല.

Money was given to Veena’s company in the name of her closeness to Pinarayi – Kartha’s statement that tightens the noose

More Stories from this section

family-dental
witywide