നാനാ പടേക്കറെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ്

പനജി: പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കറുടെ മരണത്തിൽ പനജി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗോവ ഡോണ പൗളയിലെ ഓഷ്യൻ പാർക്കിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ ബാംബോളിമിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഇതാണ് അസ്വാഭാവിക മരണത്തിന് കേസെടുക്കാനുണ്ടായ സാഹചര്യം.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 194 പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളിൽ മരണകാരണം നിയമപരമായി സ്ഥിരീകരിക്കുന്നതിനായുള്ള സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർ നിതിൻ നായിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്നു വ്യക്തമായാൽ കേസ് ഫയൽ ക്ലോസ് ചെയ്യും. എന്നാൽ എന്തെങ്കിലും തരത്തിലുള്ള സംശയകരമായ സാഹചര്യങ്ങളോ അപാകതകളോ കണ്ടെത്തിയാൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ മറ്റ് അപാകതകളുണ്ടോ എന്ന് കണ്ടെത്താൻ കുടുംബാംഗങ്ങളുടെയും സഹായികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

Nana Patekar was brought to the hospital dead; Goa Police have registered a case of unnatural death.

More Stories from this section

family-dental
witywide