സമാധാന ചർച്ചകൾ വീണ്ടും സാധ്യം? ആണവ ചർച്ചകളിൽ പുതിയ ഭേദഗതികളുമായി അമേരിക്ക; പാകിസ്ഥാൻ വഴി മറുപടി നൽകി ഇറാൻ

ഇറാനുമായുള്ള ആണവ തർക്കത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അമേരിക്ക പുതിയ ഭേദഗതികൾ നിർദേശിച്ചു. ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം മാറ്റരുതെന്നും നിലവിൽ ആക്രമിക്കപ്പെട്ട ആണവ നിലയങ്ങളിൽ പ്രവർത്തനം പുനരാരംഭിക്കരുത് എന്നുമാണ് പ്രധാന നിർദേശങ്ങൾ. അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ഈ ഉപാധികൾ മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ നിർദേശങ്ങൾക്ക് പിന്നാലെ ഇറാൻ തങ്ങളുടെ പുതിയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ടുള്ള മറുപടി സമർപ്പിച്ചു. പാക്കിസ്ഥാൻ മുഖേനയാണ് ഇറാൻ ഈ നിർദേശങ്ങൾ കൈമാറിയത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക എന്നതിനും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന നീക്കങ്ങൾക്കായി പുതിയൊരു അധ്യായം തുറക്കാൻ തയ്യാറാണെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്.

അറുപത് ദിവസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നയതന്ത്ര നീക്കങ്ങൾ. എന്നാൽ, ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രയേലിലേക്ക് അമേരിക്ക വൻതോതിൽ ആയുധങ്ങൾ എത്തിക്കുന്നത് ഇറാന്റെ ഭാഗത്ത് നിന്ന് കടുത്ത സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ പുതിയ നിർദേശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം കുറയ്ക്കാൻ സഹായിക്കുമോ എന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.

New Proposals in US-Iran Nuclear Talks Through Pakistan

More Stories from this section

family-dental
witywide