
അനിൽ മറ്റത്തിക്കുന്നേൽ
ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ 2026 ചീട്ടുകളി ടൂർണമെന്റ്
നവംബർ 21 ശനിയാഴ്ച സ്റ്റോണി പോയിന്റിലെ റോക്ക്ലാൻഡ് ക്നാനായ
കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 56, 28, റമ്മി ഇനങ്ങളിലാണ് മത്സരങ്ങൾ.
56, 28 ഇനങ്ങളിൽ മാത്രം ആകെ 5,000 ഡോളറിന്റെ ക്യാഷ് സമ്മാനങ്ങളാണ്
പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 8.30ന് ആരംഭിക്കുന്ന 56 മത്സരത്തിൽ ഒരു ടീമിൽ മൂന്ന് കളിക്കാർ
വീതമുണ്ടാകും. രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 125 ഡോളറാണ്. ഒന്നാം
സ്ഥാനക്കാർക്ക് 2,000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 1,000 ഡോളറും മൂന്നാം
സ്ഥാനക്കാർക്ക് 500 ഡോളറും ലഭിക്കും.
രാവിലെ 11ന് ആരംഭിക്കുന്ന 28 മത്സരത്തിലും ഒരു ടീമിൽ മൂന്ന് കളിക്കാർ
വീതമാണ്. രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 75 ഡോളർ. ഒന്നാം സമ്മാനം 1,000
ഡോളറും രണ്ടാം സമ്മാനം 500 ഡോളറുമാണ്. റമ്മി മത്സരം വൈകിട്ട് നാലിന്
ആരംഭിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫ്ലയറിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത്
രജിസ്റ്റർ ചെയ്യാം. വേദിയുടെ വിലാസം Rockland Knanaya Community Center,
400 Willow Grove Road, Stony Point, NY 10980.
New York Social Club card tournament on November 21; 56, 28, and Rummy competitions.











