മാധ്യമസ്വാതന്ത്ര്യമില്ല; യുഎസ്- ഇറാൻ കരാർ വിവരങ്ങൾ പുറത്തുവിടാൻ വൈകിയതിൽ പാകിസ്താനെതിരെ ജെ.ഡി. വാൻസ്

വാഷിങ്ടൺ: യുഎസ് – ഇറാൻ തമ്മിലുള്ള സമാധാന ഉടമ്പടിയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പാകിസ്‌താനും ഖത്തറും വൈകിയതിൽ പരിഹാസ പരാമർശവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇന്ററസ്റ്റിംഗ് ടൈംസ് വിത്ത് റോസ് ദൗത്ത് (Interesting Times with Ross Douthat) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു വാൻസിന്റെ പരാമർശം. യുഎസ് – ഇറാൻ കരാറിനായി മധ്യസ്ഥത വഹിച്ച പാകിസ്‌താനിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാത്തതുമൂലമാണ് അവർക്ക് ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ (MoU) വിവരങ്ങൾ യഥാസമയത്ത് പരസ്യപ്പെടുത്താൻ കഴിയാതെ പോയത് എന്നായിരുന്നു വാൻസിന്റെ വിമർശനം.

ഞങ്ങൾക്ക് ഇത് പുറത്തുവിടാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ, പാകിസ്ത‌ാനിലെയും ഖത്തറിലെയും സംവിധാനങ്ങളിൽ അമേരിക്കയിലേതുപോലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയോ (First Amendment) മാധ്യമസ്വാതന്ത്ര്യമോ ഇല്ല എന്നതാണ് പ്രധാന പ്രശ്നം.’ പാകിസ്താനിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാൻസ് അഭിപ്രായപ്പെട്ടു. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ടെങ്കിലും പാകിസ്താനിൽ ഇത്തരം ഭരണഘടനാപരമായ സംരക്ഷണങ്ങളില്ല. അമേരിക്കൻ ജനതയ്ക്ക് കരാർ വിശകലനം ചെയ്യാനും മനസ്സിലാക്കാനും സാധിക്കുമെന്ന പ്രതീക്ഷ പാകിസ്താനിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഖത്തറിനൊപ്പം ചേർന്ന് മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന കരാറിനെച്ചൊല്ലി പാകിസ്താൻ വലിയ നാണക്കേട് നേരിടുന്നതിനിടെയാണ് വാൻസിന്റെ പരാമർശം കൂടി പുറത്തുവരുന്നത്. ജൂൺ 15-ന് കരാർ പ്രഖ്യാപിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് ഔദ്യോഗിക രേഖകൾ പുറത്തുവന്നത്. പാകിസ്‌താനിൽ മാധ്യമസ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞുവരികയാണെന്ന വാൻസിന്റെ പരാമർശം അടിവരയിടുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 180 രാജ്യങ്ങൾ ഉൾപ്പെട്ട വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ 153-ാം സ്ഥാനത്താണ് പാകിസ്താൻ.

No freedom of the press; J.D. Vance slams Pakistan for delaying release of US-Iran deal details

More Stories from this section

family-dental
witywide