“ഒറ്റത്തുള്ളി എണ്ണ ഹോർമൂസിലൂടെ നീങ്ങില്ല”; യുഎസിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇറാൻ ; എണ്ണ വിപണി പ്രതിസന്ധിയിലേക്ക് ?

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സാമ്പത്തിക യുദ്ധത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ലോകത്തെ ഏറ്റവും സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടയുമെന്നും ഇറാൻ സുരക്ഷാ മേധാവി മോഹ്സെൻ റെസായ് ഭീഷണിപ്പെടുത്തി. ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ പ്രസ് ടിവിയാണ് ശനിയാഴ്ച രാത്രി വൈകി നടത്തിയ ടെലിവിഷൻ പ്രസംഗത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്ക നിലവിൽ പ്രതിരോധത്തിലാണെന്നും ഒന്നുകിൽ അവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ റെസായ് മുന്നറിയിപ്പ് നൽകി.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സാമ്പത്തിക ഉപരോധങ്ങളോട് ഇറാൻ്റെ അയൽരാജ്യങ്ങൾ സഹകരിച്ചാൽ ജലപാതയിലൂടെയുള്ള ഒരു തുള്ളി എണ്ണ പോലും പുറംലോകത്തേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്. നിലവിൽ തന്ത്രപ്രധാനമായ ഈ പാതയിലൂടെ തിരഞ്ഞെടുത്ത ചില ഇറാഖി എണ്ണ ടാങ്കറുകൾക്ക് മാത്രമാണ് ഇറാൻ കടന്നുപോകാൻ അനുമതി നൽകുന്നത്.

ജൂലൈ പകുതിയോടെ അമേരിക്കൻ തുറമുഖ ഉപരോധം ശക്തമാക്കിയിട്ടും കഴിഞ്ഞ രണ്ട് മാസത്തിനിടെ എഴുപത് ദശലക്ഷം ബാരൽ എണ്ണ കയറ്റി അയക്കാൻ ഇറാന് സാധിച്ചതായി റെസായ് അവകാശപ്പെട്ടു.

അതേസമയം, അമേരിക്കൻ നാവികസേനയുടെ സഹായത്തോടെ എണ്ണക്കമ്പനികൾ അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ രഹസ്യ നീക്കങ്ങൾ നടത്തുന്നതായി യുഎസ് ഊർജ്ജ വകുപ്പ് വ്യക്തമാക്കി. ഇതിനായി കപ്പലുകളുടെ സിഗ്നൽ സംവിധാനങ്ങൾ (ട്രാൻസ്പോണ്ടറുകൾ) ഓഫാക്കി ഹോർമുസ് കടലിടുക്കിലൂടെ ഒമാൻ ഉൾക്കടലിലേക്ക് എണ്ണ എത്തിക്കുന്നതായാണ് റിപ്പോർട്ട്. പ്രതിദിനം 80 മുതൽ 90 ലക്ഷം ബാരൽ വരെ എണ്ണയാണ് ഇത്തരത്തിൽ കടത്തുന്നത്. ഇവിടെ കാത്തുനിൽക്കുന്ന ഉപഭോക്താക്കളുടെ വലിയ ടാങ്കറുകളിലേക്ക് എണ്ണ മാറ്റിയ ശേഷം ഈ കപ്പലുകൾ വീണ്ടും പേർഷ്യൻ ഗൾഫിലേക്ക് തന്നെ മടങ്ങുകയാണെന്നും യുഎസ് വൃത്തങ്ങൾ അറിയിച്ചു.

“Not a single drop of oil will pass through Hormuz”; Iran declares war on US; Oil market heading for crisis?

More Stories from this section

family-dental
witywide