ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക് ; ആക്രമി പോലീസ് പിടിയിൽ

ന്യൂയോർക്ക്: ടൈംസ് സ്ക‌്വയറിൽ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്.വെടിവെപ്പിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമനസേന അറിയിച്ചു. ഇയാളുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടൻതന്നെ പ്രതിയെ പിന്തുടർന്ന് പിടികൂടി.

എൻ.ബി.എ. ചാമ്പ്യന്മാരായ ന്യൂയോർക്ക് നിക്സിന്റെ വിജയാഘോഷം ലോവർ മാൻഹട്ടനിൽ നടക്കുന്നതിനിടെ പ്രാദേശിക സമയം ഉച്ചയ്ക്ക് 3.40-ഓടെയാണ് വെടിവെപ്പുണ്ടായത്. ലോകകപ്പ് മത്സരങ്ങൾക്കായി നഗരത്തിലെത്തിയ വൻ ജനക്കൂട്ടവും ടൈംസ് സ്ക്വയറിലുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഏകദേശം 10,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്.

അതേസമയം, വെടിവെപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിയൊച്ച കേട്ടതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഭയന്നോടുന്നതും സുരക്ഷിത ഇടങ്ങൾ തേടുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസിന്റെ ഔദ്യോഗിക വാഹനത്തിന് തൊട്ടടുത്തുവെച്ചാണ് വെടിവെപ്പുണ്ടായത്.

One injured in shooting in New York’s Times Square; gunman in custody

More Stories from this section

family-dental
witywide