യുഎസിന്‍റെ നടുക്കി ദുരന്തം, ജോർജിയ സിക്സ് ഫ്ലാഗ്സ് അമ്യൂസ്‌മെന്റ് പാർക്കിൽ റോളർകോസ്റ്റർ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

അറ്റ്‌ലാന്‍റ: അമേരിക്കയിലെ ജോർജിയയിലുള്ള സിക്സ് ഫ്ലാഗ്സ് അമ്യൂസ്‌മെന്‍റ് പാർക്കിൽ റോളർകോസ്റ്ററിൽ നിന്ന് തെറിച്ചുവീണ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർക്കിലെ ‘ഗോലിയാത്ത്’ റോളർകോസ്റ്ററിലാണ് തിങ്കളാഴ്ച വൈകിട്ടോടെ ദാരുണമായ സംഭവമുണ്ടായത്. അപകടത്തിൽ മരിച്ചയാളെ 42 കാരനായ അറ്റ്‌ലാന്റ സ്വദേശി ഹസൻ ജിഹാദ് ഇബ്ൻ കരീം എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റോളർകോസ്റ്ററിൽ നിന്ന് സീറ്റിൽ തെറിച്ച് താഴേക്ക് വീണ ഇയാൾ യാത്രക്കാരുടെ മേൽ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ യുഎസിലെയും കാനഡയിലെയും വിവിധ പാർക്കുകളിലായി സമാനമായ രീതിയിലുള്ള ഒമ്പത് റോളർകോസ്റ്ററുകൾ സിക്സ് ഫ്ലാഗ്സ് താൽക്കാലികമായി അടച്ചുപൂട്ടി. ജോർജിയ ഇൻഷുറൻസ് ആൻഡ് സേഫ്റ്റി ഫയർ കമ്മീഷണറുടെ ഓഫീസ് സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

അമേരിക്കയിലെ ജോർജിയയിലുള്ള സിക്സ് ഫ്ലാഗ്സ് അമ്യൂസ്‌മെന്‍റ് പാർക്കിൽ റോളർകോസ്റ്ററിൽ നിന്ന് വീണ് മരിച്ച വ്യക്തി അറ്റ്‌ലാന്റ പബ്ലിക് ചാർട്ടർ സ്കൂളായ വെസ്‌ലി ഇന്റർനാഷണൽ അക്കാദമിയുടെ പ്രിയപ്പെട്ട അംഗമാണ്. ഹസൻ ജിഹാദ് ഇബ്ൻ കരീം എന്നാണ് അദ്ദേഹത്തിന്‍റെ പേരെന്ന് അറ്റ്‌ലാന്‍റ പബ്ലിക് സ്കൂൾ അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഒപ്പം അദ്ദേഹം സ്പർശിച്ച ഓരോ ജീവിതത്തിന്റെയും ഇടയിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും സ്വാധീനവും എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് സ്കൂൾ അധികൃതർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിസ്റ്റർ കരീമിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അറ്റ്‌ലാന്റ പബ്ലിക് സ്കൂൾ പൂർണ്ണമായി പങ്കുചേരുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഈ ദുരിതപൂർണ്ണമായ വേളയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരുടെയും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide