‘എന്തോന്ന് തൂഫാൻ? ഇതൊരു കൊടുങ്കാറ്റുമല്ല’; ഓപ്പറേഷൻ തൂഫാനെ പരിഹസിച്ച് ജി സുധാകരൻ, മുൻ ആരോഗ്യ മന്ത്രിമാർക്കും വിമർശനം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ തൂഫാൻ പദ്ധതിക്കെതിരെ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. എന്ത് തൂഫാൻ ആണ് ഇവിടെ നടക്കുന്നതെന്ന് നിയമസഭയിൽ അദ്ദേഹം ചോദിച്ചു. തൂഫാൻ എന്നാൽ കൊടുങ്കാറ്റാണെന്നും അത് നാടിനെ ഇളക്കിമറിക്കേണ്ടതാണെന്നും പറഞ്ഞ സുധാകരൻ, ഇപ്പോഴത്തേത് ഒരു തൂഫാനുമല്ലെന്നും പരിഹസിച്ചു.

‘എല്ലാവരും പറയുന്നു തൂഫാൻ, തൂഫാൻ, തൂഫാൻ എന്ന്. എന്തോന്ന് തൂഫാൻ?’ എന്നായിരുന്നു സുധാകരന്‍റെ ചോദ്യം. മൂന്ന് മുൻ ആരോഗ്യ മന്ത്രിമാർ ഒരുമിച്ച് വാർത്താസമ്മേളനം നടത്തിയത് ശുദ്ധ മണ്ടത്തരമായിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. ഇതാണോ കമ്യൂണിസ്റ്റ് പാരമ്പര്യമെന്ന് ചോദിച്ച സുധാകരൻ, അതൊരു മോശം വാർത്താസമ്മേളനമായിരുന്നെന്നും നിയമസഭയിൽ പറഞ്ഞു.

More Stories from this section

family-dental
witywide