ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് മെയ് 24 വരെ നീട്ടി പാകിസ്താൻ

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ പാകിസ്ത‌ാൻ നീട്ടി. പാകിസ്താൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ ആയ യാതൊരു വിമാനങ്ങൾക്കും പാക് വ്യോമപാത അനുവദിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. പാകിസ്‌താൻ 2025 ഏപ്രിൽ 24 മുതൽ ഇന്ത്യൻ വിമാനങ്ങളെ വിലക്കിയപ്പോൾ, തൊട്ടുപിന്നാലെ ഏപ്രിൽ 30 മുതൽ പാകിസ്‌താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിനും ഇന്ത്യ നിരോധനം ഏർപ്പെടുത്തി.

അതേസമയം, പാകിസ്താനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് ഏപ്രിൽ 24-ന് പുലർച്ചെ 05:30-ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓരോ മാസവും ഈ നിയന്ത്രണം നീട്ടിക്കൊണ്ടുപോകുന്ന ഇന്ത്യ, ഇത്തവണയും നിരോധനം മെയ് 24 വരെ നീട്ടുമെന്നാണ് റിപ്പോർട്ടുകൾ.

Pakistan extends airspace ban on Indian flights till May 24

More Stories from this section

family-dental
witywide