‘മുഖ്യമന്ത്രിയുടെ മൗനത്തിൽ വലിയ ദുരൂഹത’, അദാനി-എംഎസ് സി കരാറിൽ തുടർനടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് പിണറായി വിജയൻ

അദാനി-എംഎസ് സി കരാർ ലംഘന വിഷയത്തിൽ സർക്കാർ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. വിഷയത്തിൽ കരാർ ലംഘനം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ മുൻപ് സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ ഇതിന്മേൽ അന്വേഷണം നടത്താനോ തുടർനടപടികൾ സ്വീകരിക്കാനോ സർക്കാർ തയ്യാറാകാത്തതിലും പുലർത്തുന്ന മൗനത്തിലും വലിയ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിഷയത്തിൽ വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് നൽകിയ റിപ്പോർട്ട്, എജി നൽകിയ നിയമോപദേശം എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഗുരുതരമായ കരാർ ലംഘനം നടന്നിട്ടും വിഷയം സെബിയുടെ (SEBI) ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടുണ്ടോ എന്ന് പിണറായി വിജയൻ തന്റെ കത്തിലൂടെ ചോദിച്ചു.

സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടവും തിരിച്ചടിയും ഉണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറാകണം. കരാർ ലംഘനവുമായി ബന്ധപ്പെട്ട് ഇനി സ്വീകരിക്കാൻ പോകുന്ന തുടർനടപടികളിൽ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.

Pinarayi Vijayan writes to CM VD Satheesan seeking clarity on Adani-MSC agreement issue

More Stories from this section

family-dental
witywide