ന്യൂജേഴ്‌സിയിൽ ലാൻഡിംഗിനിടെ യുണൈറ്റഡ് എയർലൈൻസ് ട്രക്കിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അന്വേഷണം

ന്യുവാർക്ക്: അമേരിക്കയിലെ ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം ട്രക്കിലിടിച്ച് അപകടം. വെനീസിൽ നിന്നെത്തിയ യുണൈറ്റഡ് എയർലൈൻസിൻ്റെ ബോയിംഗ് 767-400 വിമാനമാണ് റൺവേയ്ക്ക് തൊട്ടടുത്തുള്ള ഹൈവേയിലൂടെ പോവുകയായിരുന്ന ബേക്കറി ട്രക്കിലിടിച്ചത്.

ലാൻഡിംഗിനായി താഴ്ന്നു പറന്ന വിമാനത്തിൻ്റെ ടയറുകൾ ന്യൂജേഴ്‌സി ടേൺപൈക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കിൻ്റെ മുകളിൽ തട്ടുകയായിരുന്നു. ആഘാതത്തിൽ ട്രക്കിൻ്റെ മുകൾഭാഗം തകരുകയും സമീപത്തെ ലൈറ്റ് പോസ്റ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

അപകടസമയത്ത് വിമാനത്തിൽ 221 യാത്രക്കാരും 10 ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.പരിക്കേറ്റ ട്രക്ക് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ പരിക്ക് ഗുരുതരമല്ല.

വിമാനം പിന്നീട് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്തു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിൻ്റെ പ്രവർത്തനം, കാലാവസ്ഥാ സാഹചര്യം, മനുഷ്യസഹജമായ വീഴ്ചകൾ, ജീവനക്കാരുടെ ഏകോപനം, വിമാനത്തിൻ്റെ പ്രവർത്തനക്ഷമത, എയർ ട്രാഫിക് കൺട്രോൾ എന്നിങ്ങനെ വിവിധ വശങ്ങൾ അന്വേഷണസംഘം പരിശോധിക്കും. അന്വേഷണത്തിനായി വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും സുരക്ഷിതമായി സൂക്ഷിക്കാൻ യുണൈറ്റഡ് എയർലൈൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Plane hits truck while landing in New Jersey; Major disaster narrowly avoided, investigation underway

More Stories from this section

family-dental
witywide