യൂറോപ്യൻ പര്യടനത്തിൽ പ്രധാനമന്ത്രിക്ക് ചരിത്ര നേട്ടം, നോർവേയുടെ പരമോന്നത പുരസ്കാരവും സ്വന്തമാക്കി മോദി

പ്രധാനമന്ത്രി നെയേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ അദ്ദേഹത്തിന് രാജ്യം തങ്ങളുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ സമ്മാനിച്ചു. നോർവേ രാജാവ് ഹരാൾഡ് അഞ്ചാമനാണ് ഈ പുരസ്കാരം മോദിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം സ്വീഡനും തങ്ങളുടെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ’ നൽകി മോദിയെ ആദരിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ എണ്ണം 32 ആയി ഉയർന്നു.

നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, സൈനികമായ പോരാട്ടങ്ങളിലൂടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ലെന്ന് ഇരുരാജ്യങ്ങളും സംയുക്തമായി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി ഉറപ്പുനൽകി.

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു പുതിയ ‘സുവർണ്ണ കാലഘട്ടത്തിലേക്ക്’ കടക്കുകയാണെന്ന് ഓസ്ലോയിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഒപ്പുവെച്ച ചരിത്രപരമായ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (EFTA) ഇരുരാജ്യങ്ങൾക്കും വലിയ പുരോഗതി സമ്മാനിക്കും. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാനും പതിനഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ നയതന്ത്ര നീക്കങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PM Modi Conferred with Norway’s Highest Honour; Extends Support for Global Peace During Oslo Visit

More Stories from this section

family-dental
witywide