ഇന്ത്യയും ഓസ്‌ട്രേലിയ ബന്ധത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചരിത്രപരമായ മുന്നേറ്റം, ആണവ കരാറിനൊപ്പം പ്രതിരോധ-ധാതു മേഖലകളിൽ സുപ്രധാന കുതിപ്പ്‌

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആണവോർജ്ജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ (Critical Minerals) എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും തമ്മിൽ മെൽബണിൽ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ധാരണയായത്. ഇന്ത്യയുടെ ക്ലീൻ എനർജി ലക്ഷ്യങ്ങൾക്കും ആണവോർജ്ജ പദ്ധതികൾക്കും ആവശ്യമായ യുറേനിയം ഓസ്‌ട്രേലിയ ലഭ്യമാക്കുമെന്നതാണ് പ്രധാന കരാറിലെ പ്രധാന വ്യവസ്ഥ. ആഗോള ഡാറ്റാ സെന്റർ ഹബ്ബായി വളരാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ കരാർ നിർണായക വഴിത്തിരിവാകും.

പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി ‘ഇന്ത്യ-ഓസ്‌ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ’ സ്ഥാപിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിനുപുറമേ സമുദ്ര സുരക്ഷ, കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ, സൈബർ സുരക്ഷ, നിർണ്ണായക സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾക്ക് രൂപം നൽകി. തന്ത്രപരമായ സുരക്ഷയും ഊർജ്ജ മാറ്റവും മുൻനിർത്തി ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ലോകത്തെവിടെയുമുള്ള സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂ എന്ന് യു.എസ്-ഇറാൻ സൈനിക സംഘർഷ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇരുരാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തെ അഭിസംബോധന ചെയ്യുകയും വ്യാപാര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഇൻഡോനേഷ്യൻ സന്ദർശനത്തിന് ശേഷം മെൽബണിലെത്തിയ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ കരുത്ത് പകരും.

India and Australia Sign Key Nuclear and Defence Deals During PM Modi’s Visit

More Stories from this section

family-dental
witywide