മെസിയുടെ പേരിൽ തട്ടിപ്പ്: റിപ്പോർട്ടർ ടി.വി ഹെഡ് ഓഫീസിൽ പൊലീസ് മിന്നൽ റെയ്ഡ്; മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ചു, സംസ്ഥാനത്ത് വ്യാപക പരിശോധന

കൊച്ചി: പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കൊച്ചി ഹെഡ് ഓഫീസിലും ചാനൽ ഉടമകളുടെ വീടുകളിലും പൊലീസ് ഒരേസമയം മിന്നൽ റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള വലിയൊരു പൊലീസ് സംഘം കൊച്ചിയിലെ ചാനൽ ഓഫീസിൽ പരിശോധനയ്ക്കായി എത്തിയത്.

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ‘മെസി ഫണ്ട് തട്ടിപ്പ്’ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (SIT) റെയ്ഡിന് നേതൃത്വം നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ കോടതിയിൽനിന്ന് അനുമതി സമ്പാദിച്ച ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു.

ചാനൽ ഓഫീസിന് പുറമെ റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ആഡംബര ഫ്ലാറ്റിലും വയനാട്ടിലെ തറവാട്ടു വീട്ടിലും ഉൾപ്പെടെ അഞ്ചോളം കേന്ദ്രങ്ങളിൽ ഒരേസമയമാണ് പൊലീസ് പരിശോധന നടത്തിയത്.

വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസ് ന്യൂസ് ഡെസ്കിലേക്ക് അതിക്രമിച്ചു കയറിയതെന്ന് ചാനൽ അധികൃതർ ആരോപിച്ചു. പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെയും സാങ്കേതിക ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പൊലീസ് നിർബന്ധപൂർവ്വം വാങ്ങി വെപ്പിച്ചു. റെയ്ഡിന്റെ ഭാഗമായി ഓഫീസിലെ ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും സുപ്രധാന സാമ്പത്തിക രേഖകളും പൊലീസ് വിശദമായി പരിശോധിച്ചെന്നും വിവരങ്ങളുണ്ട്.

അതേസമയം, എ.ഡി.ജി.പി പി. വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതീവ രഹസ്യമായാണ് ഈ റെയ്ഡ് പ്ലാൻ ചെയ്തതെന്നാണ് സൂചന. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിക്കൊണ്ടാണ് പൊലീസ് ഈ റെയ്ഡ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.

Police conduct surprise raid at Reporter TV headquarters

More Stories from this section

family-dental
witywide