
ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ടയാണ് മുഖ്യ സന്ദേശം നിർവ്വഹിയ്ക്കുന്നത്. ബ്രദർ പ്രിൻസ് ഫിലിപ്പിൻ്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.
ഹിൽവ്യൂ ചർച്ച ഓഫ് ഗോഡിൽ എല്ലാ ഞായറാഴ്ചയും രാവിലെ ഒൻപത് മണിക്ക് ബൈബിൾ സ്റ്റഡിയും തുടർന്ന് നടക്കുന്ന ആരാധന പതിനൊന്ന് മണിയോടുകൂടി അവസാനിയ്ക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനകൾ രാവിലെ 10.30 ന് ആരംഭിച്ച് 12 മണിക്ക് അവസാനിയ്ക്കും. ഇത് കൂടാതെ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
Church Address: Hillview Church of God. 4405 Broadway Blvd. Garland Tx.75043
പാസ്റ്റർ മാത്യു വർഗീസ് (ഫോൺ 214-505-3682), രാജു തരകൻ (ഫോൺ 469-274-2926).
Preparations for the annual convention of the Hillview Church of God have begun.















