‘മോദിയുടെ വാക്കിന് പുതിൻ വിലനൽകുന്നു’; യുക്രൈൻ സമാധാന ചർച്ചയിൽ ഇന്ത്യയെ പ്രശംസിച്ച് പോളിഷ് മന്ത്രി

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെയും നയതന്ത്ര ഇടപെടലുകളെയും പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വലിയ വില നൽകുന്നുണ്ടെന്നും റഷ്യയെ സ്വാധീനിക്കാൻ കഴിവുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം ഉറ്റുനോക്കുന്ന ആഗോള രാഷ്ട്രതന്ത്രജ്ഞനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കേ ചേരിചേരാ നയത്തിലൂടെ റഷ്യയുമായി ദീർഘകാല സൗഹൃദബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. 2022-ന്റെ അവസാനത്തിൽ യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി മോദിയുടെ ഇടപെടലിന് സാധിച്ചിരുന്നുവെന്നും പ്രസിഡന്റ് പുതിനിൽ സമ്മർദ്ദം ചെലുത്തി ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പോളണ്ടും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ചതായും ബാർട്ടോസെവ്സ്കി വ്യക്തമാക്കി. കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യയുടെ യുദ്ധസമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു എന്നതിൽ മുൻപ് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും പരസ്പര നിലപാടുകൾ വ്യക്തമായി മനസ്സിലാക്കിയതോടെ നിലവിൽ അതൊരു തർക്കവിഷയമല്ലെന്നും പോളിഷ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അറിയിച്ചു.

‘Putin Values Modi’s Words’: Polish Minister Praises India’s Role in Ukraine Peace Efforts

Also Read

More Stories from this section

family-dental
witywide