ട്രംപിനോട് നോ പറഞ്ഞ് ബ്രിട്ടൻ, ഹോർമുസ് കടലിടുക്കിൽ 20 ശതമാനം കാർഗോ ചാർജ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമെന്ന് യുകെ

ലണ്ടൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് 20 ശതമാനം ‘കാർഗോ ചാർജ്’ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ യുകെ രംഗത്ത്. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള ഗതാഗതം യാതൊരുവിധ നികുതികളോ നിരക്കുകളോ ഇല്ലാതെ പൂർണ്ണമായും സൗജന്യമായിരിക്കണമെന്ന തങ്ങളുടെ ഔദ്യോഗിക നിലപാട് യുകെ വീണ്ടും ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് മേൽ വീണ്ടും യുഎസ് ഉപരോധം ഏർപ്പെടുത്തുമെന്നും, ചാനലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള യുഎസിന്റെ ചെലവുകൾക്ക് പകരമായി മറ്റ് വാണിജ്യ കപ്പലുകളിൽ നിന്ന് അവയിലെ ചരക്കിന്റെ മൂല്യത്തിന്റെ 20% തുക ‘ഗാർഡിയൻ ഫീ’ (സുരക്ഷാ നികുതി) ആയി ഈടാക്കുമെന്നും കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. ‌

ഇതിനോട് പ്രതികരിച്ചുകൊണ്ട് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഈ നിർദ്ദേശത്തിന്റെ കൃത്യമായ വിശദാംശങ്ങൾ വ്യക്തമാക്കേണ്ടത് അമേരിക്കയാണ്. എന്നാൽ, ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നികുതികളോ ചാർജുകളോ ഇല്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഹോർമുസ് കടലിടുക്ക് എപ്പോഴും തുറന്നുനൽകണമെന്നാണ് ഞങ്ങളുടെ നിരന്തരമായ നിലപാട്.”

ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് യാതൊരുവിധ നികുതിയും ഈടാക്കാൻ പാടില്ലെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കപ്പൽ ലോഡിന് ഏകദേശം 30 മില്യൺ ഡോളറിലധികം അധിക ബാധ്യത വരുത്തിവെക്കുന്ന ഈ നീക്കം ആഗോള എണ്ണ-വ്യാപാര മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

More Stories from this section

family-dental
witywide