റെനിൽ രാധാകൃഷ്ണന്റെ വിയോഗം: കെ.എച്ച്.എൻ.എയ്ക്ക് തീരാനഷ്ടം

വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കുടുംബത്തിനും വലിയ ദുഃഖമായി, സംഘടനയുടെ നേതൃത്വ നിരയിൽ സജീവ പ്രവർത്തകനുമായിരുന്ന റെനിൽ രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം KHNA പ്രവർത്തകരെയും സുഹൃത്തുക്കളെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന വിപുലീകരണത്തിനുമായി വർഷങ്ങളായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചിരുന്ന റെനിൽ രാധാകൃഷ്ണൻ, സമർപ്പണബോധവും സൗഹൃദപരമായ വ്യക്തിത്വവും കൊണ്ട് ഏവരുടെയും സ്നേഹവും ആദരവും നേടിയ നേതാവായിരുന്നു. പ്രത്യേകിച്ച് 2015-ൽ ഡാളസിൽ ശ്രീ ടി എൻ നായരുടെ നേതൃത്വത്തിൽ നടന്ന KHNA കൺവെൻഷന്റെ കൺവെൻഷൻ ചെയർമാനായി അദ്ദേഹം കാഴ്ചവെച്ച നേതൃപാടവവും സംഘാടക മികവും KHNAയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമ്മിക്കപ്പെടും. ആ കൺവെൻഷന്റെ വിജയത്തിനും സംഘടനയുടെ ദേശീയ തലത്തിലുള്ള വളർച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു.

KHNAയ്ക്കു വേണ്ടി പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു:“റെനിൽജിയുടെ വിയോഗം KHNAയ്ക്ക് തീരാനഷ്ടമാണ്. സംഘടനയുടെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സമയം, പരിശ്രമം, സമർപ്പണം എന്നിവ ഒരിക്കലും മറക്കാനാവില്ല. സ്നേഹസമ്പന്നനായ സുഹൃത്തും ആത്മാർത്ഥനായ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും ഞങ്ങളോടൊപ്പം നിലനിൽക്കും.”ഭാര്യ ശ്രീമതി ബിന്ദു പുല്ലാർക്കാട്ട്, മക്കളായ അമിത് , അഞ്ജലി , മരുമകൻ ആദിത്യ പ്രശാന്ത് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും KHNA കുടുംബം ഈ ദുഃഖവേളയിൽ അനുശോചനം അറിയിച്ചു. സംസ്കാരച്ചടങ്ങുകൾ മെയ് 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനമായ സ്മൃതിപഥത്തിൽ നടന്നു.

പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും കുടുംബാംഗങ്ങൾക്ക് ഈ തീരാനഷ്ടം താങ്ങാനുള്ള കരുത്തും ധൈര്യവും ലഭിക്കാനും സർവ്വശക്തനോട് പ്രാർത്ഥിക്കുന്നതായി KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും , ട്രസ്റ്റി ബോർഡ് അംഗങ്ങളും അനുശോചന സന്ദേശത്തിൽ അറിയിച്ചു

Renil Radhakrishnan’s demise: A huge loss for KHNA

More Stories from this section

family-dental
witywide