സ്ഥിരീകരണവുമായി അമേരിക്ക, ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്; സജീവ ഇടപെടലെന്ന് റൂബിയോ

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുണ്ടെന്നും വിശ്വസിക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ചൊവ്വാഴ്ച യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുന്നിലാണ് അദ്ദേഹം ഈ സുപ്രധാന വിവരം വെളിപ്പെടുത്തിയത്. ഇറാൻ ഭരണകൂടത്തിന്റെ വിവിധ തലങ്ങളിൽ മൊജ്തബ ഖമേനിയുടെ സജീവ സാന്നിധ്യവും ഇടപെടലുകളും വർദ്ധിച്ചുവരുന്നതായി വ്യക്തമാക്കുന്ന സൂചനകൾ പുറത്തുവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ ശക്തമായ ആക്രമണത്തിലാണ് മൊജ്തബ ഖമേനിയുടെ പിതാവും രാജ്യത്തെ പ്രമുഖ സൈനിക മേധാവികളും കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ മൊജ്തബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഇറാന്റെ നേതൃത്വത്തിൽ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ പുതിയ സാഹചര്യത്തിൽ മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചേർന്ന് യുദ്ധതന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ മൊജ്തബ ഖമേനി അതീവ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നതെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാനിൽ വലിയ രീതിയിലുള്ള ഭരണപരമായ മാറ്റങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇത് കാരണമായേക്കുമെന്നാണ് പ്രമുഖ നിരീക്ഷകർ കരുതുന്നത്.

More Stories from this section

family-dental
witywide