യുഎസ് – റഷ്യ ബന്ധം ദൃഡമാകുന്നു, 4 വർഷത്തെ തടവിന് ശേഷം അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡിനെ റഷ്യ മോചിപ്പിച്ചു; തടവുകാരെ കൈമാറാതെ റിലീസ് ചെയ്ത് പുടിൻ

മോസ്കോ: യുക്രൈൻ സൈന്യത്തിനായി പോരാടിയെന്നാരോപിച്ച് റഷ്യയിൽ നാല് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന 74-കാരനായ അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡിനെ റഷ്യൻ സർക്കാർ മോചിപ്പിച്ചു. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മോചന വാ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തന്റെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് പുടിൻ ഹബ്ബാർഡിനെ മോചിപ്പിച്ചതെന്നും, ഇതിനായി തടവുകാരെ പരസ്പരം കൈമാറേണ്ടി വന്നില്ലെന്നും ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച റഷ്യയ്ക്കെതിരെ ഏർപ്പെടുത്താനിരുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങൾ വൈറ്റ് ഹൗസ് നിർത്തിവെച്ചതിനെ തുടർന്നാണ് ഈ നയതന്ത്ര നേട്ടം കൈവരിക്കാനായതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ആരോഗ്യനില തൃപ്തികരമല്ലാത്ത ഹബ്ബാർഡിനെ അടിയന്തര വൈദ്യപരിശോധനകൾക്കായി ടെക്സാസിലെ മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരങ്ങൾ. റഷ്യ അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന അമേരിക്കൻ പൗരന്മാരിൽ അവസാനത്തെയാളുടെ മോചനമാണിത്. അതേസമയം, കൂടിക്കാഴ്ചയ്ക്കിടെ പുടിനെ വിറ്റ്കോഫ് പ്രശംസിച്ചതും ‘മാനവികതാവാദി’ എന്ന് വിശേഷിപ്പിച്ചതും യുഎസ് കോൺഗ്രസിലും മാധ്യമങ്ങളിലും വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide