ആഗോള ശ്രദ്ധ ഇന്ത്യയിലേക്ക്, ബ്രിക്സ് ഉച്ചകോടിക്ക് പുടിനും ഷി ജിൻപിംഗും എത്തും; ഗൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റിന്റെ ആദ്യ സന്ദർശനം

ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്ന വമ്പൻ നയതന്ത്ര ചർച്ചകൾക്ക് വേദിയാകാൻ ഇന്ത്യയൊരുങ്ങുന്നു. വരുന്ന സെപ്റ്റംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നേരിട്ട് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. പുടിന്റെ ചൈനീസ് സന്ദർശനത്തിനിടെയാണ് ഇരു നേതാക്കളും ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന കാര്യം വ്യക്തമാക്കിയത്. റഷ്യ, ചൈന എന്നീ ആഗോള ശക്തികളുടെ ഭരണത്തലവന്മാർ ഒരുമിച്ചെത്തുന്നത് ഇന്ത്യയുടെ നയതന്ത്ര രംഗത്ത് വലിയ ഊർജ്ജമാകും.

ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സന്ദർശനം നിർണായകമാകും. പുടിനും ഷി ജിൻപിംഗിനും പുറമെ ഇറാൻ, യുഎഇ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ ഭരണത്തലവന്മാരും ഉച്ചകോടിയുടെ ഭാഗമാകാൻ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Russian President Vladimir Putin and Chinese President Xi Jinping to attend BRICS Summit in India

More Stories from this section

family-dental
witywide