സാഹിത്യവേദി മെയ് 1-ന് പ്രൊഫ. ഫിലിപ്പ് കല്ലട കവിത അവതരിപ്പിക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 1 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 ന് സൂം വെബ് കോൺഫറൻസ് വഴിയായി ചേരും.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990

Meeting ID: 814 7525 9178)

പ്രൊഫ. ഫിലിപ്പ് കല്ലട സാഹിത്യവേദിയുടെ മെയ് മാസ യോഗത്തില്‍ മൂന്നു ചെറുകവിതകള്‍ അവതരിപ്പിക്കുന്നു.

  1. വീണ്ടുമൊരു മഴക്കാലം – ബാല്യത്തില്‍ മിക്കവരും അനുഭവിച്ച മഴക്കാലവും മഴ നോക്കി വീടിന്‍റെ ഇറയത്തിരുന്ന ഓര്‍മ്മകളും അയവിറക്കുന്ന ഒരനുഭവമാണ് ഈ കവിത.
  2. ജീര്‍ണ്ണിച്ച വീട് – ഓരോ മനുഷ്യനും രണ്ടു വീടുകളുണ്ട്. മനസ്സിലുള്ള വീടിന്‍റെ നന്മകളും പുറമെയുള്ള വീടിന്‍റെ തകര്‍ന്ന അനുഭവങ്ങളും കൂടി ജന്മമരണ ചിന്തകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഒരു ചെറുചിന്തയാണ് ഈ കവിത.
  3. രാമന്‍റെ ദുഃഖം – വാല്മീകിരാമായണത്തിന്‍റെ അന്ത്യത്തില്‍ വായനക്കാര്‍ കാണുന്ന രാമന്‍റെ മനസ്സും ചെയ്തുപോയ ചെയ്തികളുടെ ദുഃഖവുംപേറിയുള്ള സരയുവിലേക്കുള്ള യാത്രയും മാമുനിയുമൊന്നിച്ച് തന്‍റെ 12-ാം വയസ്സില്‍ 5 വയസ്സുള്ള സീതയേയും തുടർന്ന് ലക്ഷ്മണന് ഊര്‍മിളയേയും ശത്രുഘ്നന് ശ്രുതകീര്‍ത്തിയേയും ഭരതന് മന്ദാവതിയേയും ഭാര്യമാരായി സ്വന്തം രാജ്യത്തിലേക്ക് മാതാപിതാക്കളും മുനിമാരും ധാത്രിമാരും മൃഗസമ്പത്തുമായി പോരുന്നതു മുതല്‍ തന്‍റെ 38-ാം വയസ്സില്‍ രാജസൂയയാഗം നടത്തുന്നതുവരെയുള്ള ചിന്തകള്‍ കടന്നുപോയ രാമനെ ഈ കവിതയില്‍ കാണുന്നു.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഫിലിപ്പ് കല്ലട കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളം എം.എ കഴിഞ്ഞ് കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ സ്ക്കൂളുകളില്‍ പഠിപ്പിച്ച ശേഷം കോയമ്പത്തൂരിലുള്ള കര്‍പ്പകം കോളേജില്‍ പ്രൊഫസ്സര്‍ ആയിരിക്കെ ജോലിയില്‍ നിന്നും വിരമിച്ച് 2019 മുതല്‍ മകനോടൊപ്പം കാലിഫോര്‍ണിയായിലുള്ള ഫ്രെസ്നോ പട്ടണത്തില്‍ താമസിക്കുന്നു. എജ്യൂക്കേഷനിലും ഫിലോസഫിയിലും രാഷ്‌ട്രമീമാംസയിലും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. അഞ്ചു കവിതാസമാഹാരങ്ങളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാക്കിളിയുടെ ദിവാസ്വപ്നം (കവിതാസമാഹാരം), കർത്തൻ ജീവിത കവിതകൾ (കവിതാസമാഹാരം), ഓർമ്മയിൽ ഓടിക്കളിക്കുന്ന കുട്ടി (കഥാസമാഹാരം), പതിരില്ലാ ഗീതങ്ങൾ (കവിതാസമാഹാരം), ഇളം തളിരുകൾക്കൊരു പാട്ടുപുസ്തകം (കഥാകവിതകൾ), വേനൽപ്പാടത്തെ യവമണികൾ (കവിതാസമാഹാരം) എന്നിവയാണ് അദ്ദേഹത്തിൻ്റെ കൃതികൾ.

ഏപ്രിൽ മാസ സാഹിത്യവേദിയിൽ ടി എം എബ്രഹാമിൻ്റെ പെരുന്തച്ചൻ എന്ന നാടകത്തെയും എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചലച്ചിത്രത്തെയും ആസ്പദമാക്കി ആർ എസ് കുറുപ്പ് അവതരിപ്പിച്ച പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ അവലോകനം ഏറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും മെയ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രൊഫ. ഫിലിപ്പ് കല്ലട – +91 944 276 4481

പ്രസന്നൻ പിള്ള – 630 935 2990

ജോൺ ഇലക്കാട് – 773 282 4955

Sahitya Vedi to present poetry by Prof. Philip Kallada on May 1st

More Stories from this section

family-dental
witywide