ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. വേർപാടിൽ അനുശോചിച്ച് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ദുബായ് മീഡിയ ഓഫീസാണ് വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ‘സഹോദരാ, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. നിങ്ങൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞെങ്കിലും ഞങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കും. അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ’ എന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ കുറിച്ചു.
എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും നിര്യാണത്തെ തുടർന്ന് യുഎഇയിലെ വിവിധ ഭരണാധികാരികളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
Sheikh Ahmed bin Rashid Al Maktoum, brother of the Ruler of Dubai, has passed away; a 10-day official mourning period has been announced.













