
അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഒപ്പിട്ടാൽ ഇന്ത്യയ്ക്ക് മേലുള്ള 25 ശതമാനം അധിക തീരുവ ഭീഷണി ഒഴിവാകുകയും നികുതി 17 ശതമാനമായി കുറയുകയും ചെയ്യും. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്, കരാറിലെത്തിയാൽ തീരുവ 17 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമേ 16 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
പുതിയ നിർദേശപ്രകാരം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 40 ശതമാനവുമാണ് താരിഫ് നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്.
അതേസമയം, വിവിധ രാജ്യങ്ങളുമായി നേരത്തെ ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നും മുൻപ് ഏർപ്പെടുത്തിയ ചില തീരുവകൾക്ക് പുറമെ പുതിയ നികുതി ചുമത്തില്ലെന്നും യുഎസ് വിശദീകരിച്ചു. നിലവിലെ ധാരണപ്രകാരം ചൈനയ്ക്ക് 20 ശതമാനവും, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയ്ക്ക് 15 ശതമാനവും, മലേഷ്യയ്ക്ക് 19 ശതമാനവുമാണ് താരിഫ് പരിധി.
Signing Trade Deal Will Ease Tariff Threat; US Duty on India to Drop from 25% to 17%














