ഇറാൻ ഭരണകൂടം ‘മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ’; വിൽക്കാൻ ഒരു തുള്ളി എണ്ണ പോലും ഇറാന്‍റെ പക്കലില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടം ഒരു “മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്” എന്നും, കടൽമാർഗ്ഗം വിൽക്കാൻ ഇറാന്റെ പക്കൽ ഇപ്പോൾ ഒരു തുള്ളി എണ്ണ പോലും അവശേഷിക്കുന്നില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് ബുധനാഴ്ച വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓഗസ്റ്റിൽ യുഎസ് ട്രഷറി വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന സാമ്പത്തിക ഉപരോധ നടപടിക്ക് ശേഷം ഒരൊറ്റ എണ്ണക്കപ്പലിൽ പോലും ഇന്ധനം നിറയ്ക്കാൻ ഇറാന് സാധിച്ചിട്ടില്ലെന്ന് ബെസെന്റ് ചൂണ്ടിക്കാട്ടി.

ഇറാനും അവരെ സഹായിക്കുന്നവർക്കുമെതിരായ അഭൂതപൂർവ്വമായ നീക്കമെന്നാണ് അദ്ദേഹം ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഭീഷണികൾ അവസാനിപ്പിക്കാനും യുദ്ധം നിർത്താനും ഇറാനെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപരോധം ഏർപ്പെടുത്തിയത്.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും മേൽ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കടുത്ത സാമ്പത്തിക നടപടികളാണ് ഇതിന്റെ ഭാഗമായി അമേരിക്ക സ്വീകരിക്കുന്നത്. ഉപരോധത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇനിയും പൂർണ്ണമായി കൈവരിക്കാനായിട്ടില്ലെങ്കിലും, ഇറാന്റെ എണ്ണ കയറ്റുമതി പൂർണ്ണമായും സ്തംഭിച്ചതായാണ് ബെസെന്‍റ് അവകാശപ്പെടുന്നത്.

More Stories from this section

family-dental
witywide