1980 ലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നു, അന്ന് ഇന്ത്യൻ പൗരയായിരുന്നില്ലെന്നും ഡൽഹി പൊലീസ്; അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് കോടതി

ന്യൂഡൽഹി: 1980-ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിരുന്നെങ്കിലും അന്ന് സോണിയ ഗാന്ധി ഇന്ത്യൻ പൗരയായിരുന്നില്ലെന്ന് ഡൽഹി പൊലീസ് റോസ് അവന്യൂ കോടതിയെ അറിയിച്ചു. 1983 ഏപ്രിലിൽ ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുൻപ് തന്നെ വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന പരാതിയിന്മേൽ കോടതി തേടിയ ആക്ഷൻ ടേക്കൺ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിൽ, ജില്ലാ മജിസ്‌ട്രേറ്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഈ വസ്തുതകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1980, 1981, 1982, 1983 വർഷങ്ങളിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി പരാതിക്കാരന്റെ അഭിഭാഷകൻ വികാസ് ത്രിപാഠി വ്യക്തമാക്കി. 1983 ഏപ്രിൽ 30-നാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയതെന്നും അതുവരെ അവർ ഇറ്റാലിയൻ പൗരയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യൻ പൗരയല്ലാതിരുന്ന 1980-ൽ എങ്ങനെയാണ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടതെന്നും ഇതിൽ വ്യാജരേഖ ചമയ്ക്കൽ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ വിശദമായ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിന് കൂടുതൽ സമയം അനുവദിച്ച കോടതി, കേസ് ഡിസംബർ 14-ലേക്ക് മാറ്റി.

Sonia Gandhi Was Included in 1980 Voter List Despite Not Being an Indian Citizen Then, Delhi Police Tells Court; Next Hearing on Dec 14

More Stories from this section

family-dental
witywide