സ്പിരിറ്റ് എയർലൈൻസ് ചിറകൊതുക്കുന്നു; എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

ന്യൂയോർക്ക്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ആകാശയാത്രകൾക്ക് വിരാമമിട്ട് അമേരിക്കയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് തങ്ങളുടെ എല്ലാ വിമാന സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ അവസാന വിമാനവും ലാൻഡ് ചെയ്തതോടെ ആകാശത്തെ ‘ബജറ്റ് വിപ്ലവം’ അവസാനിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 500 ദശലക്ഷം ഡോളറിൻ്റെ അടിയന്തര സർക്കാർ സഹായത്തിനായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് കമ്പനിയുടെ ഈ നാടകീയ നീക്കം. ഇതോടെ ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികൾ അവതാളത്തിലാവുകയും ഏകദേശം 17,000 ജീവനക്കാരുടെ തൊഴിൽ പ്രതിസന്ധിയിലാവുകയും ചെയ്തു.

ദീർഘകാലമായുള്ള കടബാധ്യതകളും വിമാന എൻജിനുകളിലെ സാങ്കേതിക തകരാറുകളുമാണ് കമ്പനിയെ തകർച്ചയിലേക്ക് നയിച്ചത്. കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് സേവനം നൽകിയിരുന്ന സ്പിരിറ്റ് വിപണിയിൽ നിന്ന് പിൻവാങ്ങുന്നത് മറ്റ് എയർലൈനുകൾ നിരക്ക് വർധിപ്പിക്കാൻ കാരണമായേക്കുമെന്ന് വ്യോമയാന വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു. വരും മാസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷക്കണക്കിന് യാത്രക്കാരുടെ പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഏകദേശം 1.8 ദശലക്ഷം സീറ്റുകളാണ് മെയ് മാസത്തിൽ മാത്രം ഷെഡ്യൂൾ ചെയ്തിരുന്നത്.

Spirit Airlines suspends all flights

More Stories from this section

family-dental
witywide