സ്കൂൾ കായികമേളയ്ക്കിടെ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ദൃശ്യങ്ങൾ പുറത്തുവിട്ട് കോടതി

ടെക്സസ്: കഴിഞ്ഞ വർഷം ടെക്സസിൽ നടന്ന ഹൈസ്കൂൾ കായികമേളയ്ക്കിടെ എതിർ ടീമിലെ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിലും സ്റ്റേഡിയത്തിലെ നിരീക്ഷണ ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങളാണ് വിചാരണയ്ക്ക് ശേഷം കോടതി പുറത്തുവിട്ടത്.

17-കാരനായ ഓസ്റ്റിൻ മെറ്റ്കാൽഫിന്റെ കൊലപാതകക്കേസിൽ 19-കാരനായ കർമ്മലോ ആൻ്റണിയെ ജൂൺ 10-ന് കോടതി കുറ്റക്കാരനായി കണ്ടെത്തുകയും 35 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സ്വയംരക്ഷയ്ക്കായാണ് ആക്രമിച്ചതെന്ന ആൻ്റണിയുടെ വാദം ജൂറി തള്ളുകയായിരുന്നു.

മഴ പെയ്യുന്ന സമയത്ത് ചിത്രീകരിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ, ചാരനിറത്തിലുള്ള സ്വെറ്റ്ഷർട്ട് ധരിച്ച ഒരാൾ മഞ്ഞ ടെന്റിന് പിന്നിൽ നിന്ന് പുറത്തേക്ക് ഓടിവരുന്നതും സ്റ്റാൻഡിലെ പടികൾ ഇറങ്ങുന്നതുമാണ് കാണുന്നത്. പടികൾ ഇറങ്ങി താഴെയെത്തിയ ശേഷം ഇയാൾ നിലത്തുവീഴുന്നുണ്ടെങ്കിലും ഉടൻ എഴുന്നേറ്റ് വീണ്ടും ഓടുന്നു. ട്രാക്കിനെയും കാണികൾക്കുള്ള ഇരിപ്പിട ഭാഗത്തെയും വേർതിരിക്കുന്ന വേലിക്കരികിലൂടെ ഓടിയ ഇയാൾ, തന്നെ പിന്തുടരുന്നതായി തോന്നിയ ഒരാളെ നോക്കി നിമിഷനേരം നിൽക്കുകയും തുടർന്ന് വീണ്ടും മുന്നോട്ട് പോകുകയും ചെയ്യുന്നു.

ട്രാക്കിന്റെ ഒരു ഭാഗം പിന്നിട്ട ശേഷം മറ്റൊരാൾ ഇയാളുടെ അടുത്തെത്തുന്നു. ഇരുവരും സംസാരിച്ചശേഷം പരസ്പരം ആലിംഗനം ചെയ്യുന്നതും പിന്നീട് മറ്റൊരാൾ കൂടി സംഘത്തിൽ ചേരുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ആൻ്റണി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സമീപത്തേക്ക് നടക്കുന്നതായി കാണാം. ഉദ്യോഗസ്ഥൻ ഇയാളെ കൈവിലങ്ങണിയിച്ച് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നു.

പോലീസിന്റെ നിർദേശങ്ങൾ അനുസരിച്ച ആൻ്റണി പിന്നീട് കരയാൻ തുടങ്ങുന്നതും ബോഡി ക്യാമറ ദൃശ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “അവൻ എന്നെ തൊട്ടു. തൊടരുതെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അവൻ എന്നെ തൊട്ടു,” എന്ന് ആൻ്റണി കരച്ചിലിനിടയിൽ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പോലീസ് വാഹനത്തിൽ കയറ്റി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Student stabbed to death during school sports event; Court releases footage

More Stories from this section

family-dental
witywide