ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്കിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം.നീറ്റ് പുനഃപരീക്ഷയെ സംബന്ധിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കേന്ദ്രസർക്കാർ നടപടിയിൽ ടെലിഗ്രാം സി ഇ ഒ എതിർപ്പറിയിച്ചു. ഇന്നലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് പൂർണമായി നീക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
എന്നാൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ടെലിഗ്രാം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും 150 ദശലക്ഷം ആളുകളാണ് ടെലിഗ്രാം സേവനങ്ങൾ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും ടെലിഗ്രാം സി ഇ ഒ വ്യക്തമാക്കി.
Telegram approaches Delhi High Court over ban












