കണ്ണൂർ: ശശിധരൻ കർത്തയിൽ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇപി ജയരാജന്റെ ഭാര്യ എസ് എൻ ശശിധരൻ കർത്തയിൽ നിന്നും പണം വാങ്ങിയെന്ന് അനന്തിരവൻ ശ്യാംജിത്ത് ഇപി ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഇപി ജയരാജൻ രംഗത്തെത്തിയത്.
ഒരുപാട് സാമ്പത്തിക ക്രമക്കേട് ശ്യംജിത്ത് നടത്തിയിട്ടുണ്ട്. തന്റെ ബന്ധു ആയതുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്. ശ്യംജിത് വൈദേകം പിആർഒ എന്ന് കാർഡ് അടിച്ചു പണം വാങ്ങിയെന്നും ഇപി ജയരാജൻ ആരോപിച്ചു. ശ്യാംജിത്തിന് എല്ലാ സഹായവും ചെയ്ത് പൊക്കി കൊണ്ടുവന്നിട്ടുണ്ടെന്നും താൻ രക്ഷിച്ചയാളാണെന്നും അസംബന്ധത്തിന് ഒരു പരിധിയുണ്ട്. കുടുബപ്രശ്നമല്ലെന്നും കുടുംബത്തിലെ വിഷമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
The allegation that he received money from Sashidharan Kartha is baseless; E.P. Jayarajan states that he has no connection to the Vaidekam resort.











