
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനിൽ നിന്നും ഫോമയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ജോൺസൻ കണ്ണൂക്കാടൻ, രഞ്ജൻ എബ്രഹാം, പ്രിൻസ് ഈപ്പൻ, ആഗ്നസ് മാത്യു എന്നിവർക്ക് സംഘടന പിന്തുണ അറിയിച്ചു. മുൻപ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജോയിന്റ് ട്രെഷറർ, ട്രെഷറർ , വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷം 2018 മുതൽ 2021 വരെ മൂന്ന് വർഷം പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ജോൺസൻ പ്രസിഡന്റ് ആയിരുന്നപ്പോൾ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി തന്റെ കഴിവും പ്രഗൽഭ്യവും തെളിയിച്ചിട്ടുള്ള വ്യക്തിയാണ് .
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ധനകാര്യ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു. ദീർഘ വര്ഷങ്ങളായി ചാരിറ്റി കോർഡിനറ്റർ ആയി പ്രവർത്തിച്ചു വരുന്നു. ജോൺസൻ റീജിയണൽ വൈസ് പ്രസിഡന്റ് ആയ ഫോമാ സെൻട്രൽ റീജിയൻ ആദ്യമായി ഈ വർഷം കലാമേള സംഘടിപ്പിച്ച് മാതൃകയായി. ഇപ്പോൾ നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്ന ജോൺസന് എല്ലാ പിന്തുണയും സംഘടന വാഗ്ദാനം ചെയ്തു. സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രഞ്ജൻ എബ്രഹാം 2016-2018 കാലയളവിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു. സംഘടനയുടെ നിരവധി ചുമതലകൾ വഹിച്ച ശേഷമാണ് ഫോമയുടെ സെൻട്രൽ റീജിയൻ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സേവനമനോഭാവവും സെൻട്രൽ റീജിയൻ കമ്മിറ്റിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രിൻസ് ഈപ്പൻ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ച് സമ്പന്നമായ പ്രവർത്തനപരിചയം നേടിയ വ്യക്തിയാണ്. നിലവിൽ അദ്ദേഹം ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജോയിന്റ്ട്രഷററായി പ്രവർത്തിക്കുന്നു. വിമൻസ് റെപ്രെസെന്ററ്റീവ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആഗ്നസ്മാത്യു ദീർഘ വർഷങ്ങൾ അസോസിയേഷന്റെ വിമൻസ് റെപ്രെസെന്ററ്റീവ് ആയി പ്രവർത്തന പരിചയം ഉള്ള വ്യക്തിയാണ്. വനിതകളുടെ ശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അവർ, ചാരിറ്റി മേഖലയിലും ശ്രദ്ധേയമായ സേവനപ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
The Chicago Malayali Association has expressed its support for Johnson Kannukkadan, Ranjan Abraham, Prince Eepan and Agnes Mathew, who are running for various positions in Fomaa.














