സ്പെല്ലിങ് ബി ആൻഡ് സ്പീച്ച് കോംപറ്റീഷൻ സംഘടിപ്പിച്ചു

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും, ഇന്ത്യാ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സ്പെല്ലിങ് ബീ ആന്റ് സ്പീച്ച് കോമ്പറ്റീഷൻ അസോസിയേഷൻ ഓഫീസിൽ വെച്ചു നടത്തി. ഗ്രേഡ് K മുതൽ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കാളികളാവുകയും മികവാർന്ന പ്രകടനം കാഴ്‌ച വെക്കുകയും ചെയ്തു. കുട്ടികളിൽ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്പെല്ലിങ് കോമ്പറ്റീഷനും, പ്രസംഗ മികവ് വർധിപ്പിക്കാൻ സ്പീച്ച് കോമ്പറ്റീഷനും നടത്തിവരുന്നത്. കുട്ടികൾക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷങ്ങളിലും KAD & ICEC നേതൃത്വത്തിൽ സ്പെല്ലിങ് ബീ ആന്റ് സ്പ‌ീച്ച് കോമ്പറ്റീഷൻ , സംഘടിപ്പിക്കുന്നത്.

പ്രസ്തുത പരിപാടി KAD, പ്രസിഡൻ്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. ജഡ്ജസുമാരായി ജെയ്‌മി വർക്കി, സോണിയ തോമസ്, എബിൻ മാത്യു എന്നിവർ പ്രവർത്തിച്ചു. എഡ്യൂക്കേഷൻ ഡയറക്‌ടർ റുമാന സംജ്ജാദ് കോമ്പറ്റിഷൻ പരിപാടി ക്രമീകരിച്ചു. ICEC വൈസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി നെബു കുര്യാക്കോസ് (ICEC ട്രഷറർ ), സിജു കൈനിക്കര ( KAD ട്രഷറർ ) അസോസിയേഷൻ ഡയറക്‌ടർമാരായ ദീപക് നായർ, ഷിബു ജോൺ, ടെസ്സി മാത്യു എന്നിവർ പങ്കെടുത്തു.

സ്പെല്ലിങ് ബീ മത്സരത്തിൽ ഐഡൻ മാത്യു (ഗ്രേഡു K-2), ലൈറ എബ്രഹാം ( ഗ്രേഡുകൾ 3-5), അൽസ്റ്റാർ മാമ്പിള്ളി ( ഗ്രേഡുകൾ 6-8 ), ഇഷ നായർ (ഗ്രേഡുകൾ 9-12 ) എന്നിവർ ഒന്നാം സ്ഥാനവും, എഡ്വേർഡ് എബ്രഹാം, ജോനാഥൻ ജോസഫ്, ജോനാഥൻ ജോസഫ് എന്നിവർ രണ്ടാം സ്‌ഥാനവും, നഥാൻ ബിജു, ജോവാന ചാത്തമ്പാടത്തിൽ, ജോഹാൻ എബ്രഹാം എന്നിവർ തേർഡ് പ്രൈസും നേടി.

പ്രസംഗ മത്സരത്തിൽ (സ്പീച്ച് കോമ്പറ്റിഷൻ) – ഐഡൻ മാത്യു (ഗ്രേഡുകൾ K-2), അഫ്രീൻ ആയിഷ ( ഗ്രേഡുകൾ 3-5 ), ഫർഹാൻ ഫിർദൗസ് ( ഗ്രേഡുകൾ 6-8 ), ഇഷ നായർ (ഗ്രേഡുകൾ 9-12 ) ഒന്നാം സ്ഥാനവും ; വെൻബ രഞ്ജിത്ത്, നിധീഷ് വർഗീസ്, അലൻ മാത്യു, സുനിധി വർഗീസ് രണ്ടാം സ്‌ഥാനവും; ഏഥൻ എബ്രഹാം, എഡ്വേർഡ് എബ്രഹാം,യാഷ് നായർ, ജോർദാൻ ജേക്കബ് എന്നിവർ മൂന്നാം സ്‌ഥാനവും കരസ്ഥമാക്കി.

The Kerala Association of Dallas and the India Cultural and Education Center jointly organized a spelling bee and speech competition.

More Stories from this section

family-dental
witywide