
സജി പുല്ലാട്
ഹൂസ്റ്റൺ: സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന സഭയുടെ പുതിയതായി ചുമതലയേറ്റ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തും.
ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാൻ്റെനിലാണ് (University of Scranton)കോൺഫ്രൻസ് നടക്കുന്നത്. ശേഷം അമേരിക്കയിലെ വിവിധ ഇടവുകളും സന്ദർശിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഹൂസ്റ്റൺ, ഡാളസ്സ് ഇടവകകളിൽ നടക്കുന്ന കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി ബിഷപ്പ് ഓഗസ്റ്റ് 18ന് ഹൂസ്റ്റണിൽ എത്തിച്ചേരും.
ധ്യാനയോഗങ്ങൾ, റിട്രീറ്റുകൾ തുടങ്ങിയ ശുശ്രൂഷകളിലും ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ സംബന്ധിക്കുമെന്ന് ഡയോസിഷൻ സെക്രട്ടറിയും സെൻ്റ്.തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് വികാരിയുമായ റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, സെക്രട്ടറി ജോർജ്ജ് മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.
The Most Rev. Dr. Abraham Chacko, the new Presiding Bishop of the Evangelical Church, is visiting the United States.













